പ്രശസ്ത സിനിമ റിവ്യൂ, അഗ്രിഗേഷൻ വെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസിൽ ആദ്യ പത്തിൽ ജല്ലിക്കട്ട്‌

ലോകമെമ്പാടും മലയാള സിനിമയുടെ പേര് ഉയർത്തുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇറങ്ങാനിരിക്കുന്ന ജല്ലികട്ട്‌ TIFF തുടങ്ങിയ ഫെസ്റ്റിവലുകളിൽ അഭിനന്ദനങ്ങൾ വാരിക്കൂട്ടുന്നു. ഇപ്പോഴിതാ പ്രശസ്ത സിനിമ നിരൂപണ, റേറ്റിംഗ് വെബ്‌സൈറ്റ് ആയ റോട്ടൻ ടോമറ്റോസ് TIFF മേളയിൽ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്‌ ലിജോയുടെ ജല്ലിക്കട്ട്‌. സിംഫണി ഓഫ് കേഓസ്‌ എന്നാണ് റോട്ടൻ ടോമറ്റോസ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

83% ആണ് ഇപ്പോൾ വെബ്‌സൈറ്റിൽ ചിത്രത്തിന് നൽകിയിരിക്കുന്ന റേറ്റിംഗ്. ഒരു മലയാള സിനിമയ്ക്ക് ലോകോത്തര വേദിയിൽ ലഭിക്കാവുന്ന മികച്ച അംഗീകാരം തന്നെയാണ് ഈയൊരു കാര്യം. ഹൊറർ, സയൻസ്‌ ഫിക്ഷൻ, ജോണർ സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച പത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്‌. മാഡ് മാക്‌സ് ഫ്യുറി റോഡ്, സ്പീല്‍ ബര്‍ഗിന്റെ ജോസ് എന്നീ സിനിമകളുമായി അവതരണ ശൈലിയില്‍ താരതമ്യം ചെയ്താണ് ജല്ലിക്കട്ടിനെ ചില പ്രധാന നിരൂപകര്‍ പരിചയപ്പെടുത്തുന്നത്.

Rotten Tomatoes

https://editorial.rottentomatoes.com/article/tiff-horror-sci-fi-genre-movies-that-will-blow-minds

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സീ ഫിവര്‍, ബ്രസീലിയന്‍ ത്രില്ലര്‍ ബക്കുറോ, ഇന്തോനേഷ്യന്‍ ചിത്രം ഗൂണ്ടല, ക്രിസ് ഇവന്‍സ് അഭിനയിച്ച നൈവ്‌സ് ഔട്ട്, ഹൊറര്‍ ചിത്രം ദ വിജില്‍, സയന്‍സ് ഫിക്ഷന്‍ ദ വാസ്റ്റ് ഓഫ് നൈറ്റ്, സിംക്രണിക്, ലാ ലൊറണാ, ദ പ്ലാറ്റ് ഫോം, എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ചിത്രങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments