പ്രമുഖ ബ്രിട്ടീഷ് നടനായിരുന്ന സർ. ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. തോമസ് ഷോണ്‍ കോണറി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ആദ്യകാല ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകവേഷത്തിലൂടെയാണ്കോണറി പ്രശസ്തനായത്. 1962 മുതല്‍ 1983 വരെയുള്ള ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ കോണറി നായകനായിരുന്നു.

ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധിചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു.

1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും കോണറിയെ തേടിയെത്തി. നിരവധി ആനിമേഷൻ കഥാപാത്രങ്ങൾക്കും അദ്ദേഹം ശബ്ദം പകർന്നിട്ടുണ്ട്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്.



