‘എസ്ര’ക്ക്‌ ശേഷം ജയ്‌ കെ വീണ്ടും; ചാക്കോച്ചൻ നായകനാകുന്ന ‘ഗ്‌ർർർ’ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

എസ്ര എന്ന ഹൊറർ ഫിലിം ഒരുക്കിയ സംവിധായകൻ ജയ്‌ കെ വീണ്ടും വരുന്നു. ആഗസ്റ്റ്‌ സിനിമ നിർമ്മിക്കുന്ന ‘ഗ്‌ർർർ’ എന്ന ചിത്രമാണ് ജയ്‌ കെ അടുത്തതായി ഒരുക്കുന്നത്‌. കുഞ്ചാക്കോ ബോബനും സുരാജും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ പുറത്തിറക്കി.