വർക്ക് ഔട്ട് ചെയ്യുന്ന ജയറാമിൻറെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട്ട നായകന്മാരിൽ ഒരാളാണ് ജയറാം. അടുത്തിടെ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പൊൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന സമയത്ത് എടുത്ത ഒരു സിനിമയാണ് അദ്ദേഹം പങ്കുവെച്ചത്.

മുൻപും അദ്ദേഹം ചില സിനിമയ്ക്ക് വേണ്ടി മെലിഞ്ഞ് ശ്രദ്ധ ആയിരുന്നു. പുതിയ ചിത്രത്തിന് കമൻറുകളുമായി നിരവധി ആരാധകരാണ് എത്തിയത്. അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിൻറെ സിനിമ പ്രവേശനം. മാക്രോണി മത്തായി, പട്ടാഭിരാമൻ എന്നിവ ആയിരുന്നു അദ്ദേഹം നായകൻ ആയി മലയാളത്തിൽ എത്തിയ ഒടുവിലത്തെ ചിത്രങ്ങൾ.

‘പുത്തം പുതു കാലൈ’ എന്ന തമിഴ് ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മകൻ കാളിദാസും സിനിമയിൽ ഇപ്പൊൾ സജീവമാണ്. തെലുങ്ക്, തമിഴ് സിനിമകളിലെ അദ്ദേഹത്തിൻറെ കഥാപാത്രങ്ങളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.