ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ വീണ്ടും ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മേരി ആവാസ് സുനോ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മഞ്ജു വാര്യറും ശിവദയുമാണ് നായികമാരായി എത്തുന്നത്. ഇതാദ്യമായി ജയസൂര്യയും മഞ്ജു വാര്യറും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും മേരി ആവാസ് സുനോക്കുണ്ട്.

നിലവിൽ തിരുവനന്തപുരത്ത് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബി രാകേഷ് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നൗഷാദ് ഷരീഫും സംഗീതം എം ജയചന്ദ്രനുമാണ്.



