മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ജയസൂര്യ പങ്ക് വയ്ക്കുന്ന ചിത്രങ്ങളും തമാശകളും, കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപോഴിതാ ഭാര്യക്ക് ഒപ്പമുള്ള ജയസൂര്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ചിത്രത്തിന് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.
സരിത ജയസൂര്യ ഡിസൈനർ ബോട്ടിഖ് എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തുകയാണ് സരിത. ജയസൂര്യയും, മക്കളും, ഇവരുടെ മറ്റ് കുടുംബാംഗങ്ങളുമെല്ലാം പലപ്പോഴും മോഡലുകളുമാകാറുണ്ട്.



