നിങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾക്ക് നന്ദി; ഫോട്ടോ പങ്കുവച്ച് ജയസൂര്യ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ പ്രിയ താരം ജയസൂര്യയുടെ ജന്മദിനം. സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് ജയസൂര്യയ്ക്ക് ആശംസകൾ നേർന്നത്. മുൻ നിര താരങ്ങളടക്കമുള്ളവര്‍ ജയസൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസകൾ നേർന്നിരുന്നു.

നിങ്ങളുടെ എല്ലാവരുടെയും മനോഹരമായ ജന്മദിനാശംസകൾക്ക് നന്ദി. ഒരുപാട് നല്ല മനുഷ്യർ എനിക്കൊപ്പം ഉണ്ടെന്ന് അറിയുന്നതിൽ നന്ദിയുണ്ട്, ഇങ്ങനെ സ്നേഹം ലഭിക്കുന്നതിൽ താൻ ഭാഗ്യവാനാണ് എന്നാണ് ജയസൂര്യ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ജയസൂര്യയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

ജോഷിയുടെ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നുവെന്ന സന്തോഷ വാർത്തയും ജയസൂര്യ ജന്മദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ജയസൂര്യയുടെ അഭിനയ ജീവിത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...