മുഴുക്കുടിയനായി ജയസൂര്യ; ‘വെള്ളം’ ടീസർ പുറത്തിറങ്ങി

ക്യാപ്റ്റൻ എന്ന ചിത്രത്തിനും ശേഷം ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലാണ് ടീസർ പുറത്തിറക്കിയത്. ജയസൂര്യക്ക് ജന്മദിനമാശംസിച്ചുകൊണ്ട് വിഡിയോ ഷെയർ ചെയ്യുകയായിരുന്നു. ഏതായാലും ടീസറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ജയസൂര്യനായകകഥാപാത്രമായെത്തുന്ന ചിത്രത്തിൽ സംയുക്താ മേനോനാണ് നായിക. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രി യങ്ക, ജോണി ആൻറണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഫ്രണ്ട്ലി പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പരിവുപോലെ തന്നെ തികച്ചും വ്യത്യസ്ഥമായ വേഷപ്പകർച്ചയിലൂടെയാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ നേരത്തേ തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...