നിരാലംബരായവർക്ക്‌ വീട്‌ നിർമ്മിച്ച്‌ നൽകാൻ പ്രിയതാരം ജയസൂര്യ

സ്നേഹക്കൂട്‌ എന്ന് പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം ആൾകാർക്ക്‌ വീട് നിർമിച്ച് നൽകാനുള്ള ശ്രമത്തിന് തുടക്കം കുറിച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ. കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസും ആയിട്ട് ഉള്ള പരിചയം ആണ് നിരാലംബയായ ആളുകൾക്ക് ഉള്ള ഭവന പദ്ധതിയിലേക്ക് വഴി തിരിച്ചത്. സ്നേഹക്കൂട് എന്ന ഇൗ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യ വീട് പണി തീർത്ത് കൈമാറുകയും ചെയ്തു. മുപ്പതു ദിവസം കൊണ്ട് ആണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

പതിനെട്ട് ദിവസം കൊണ്ട് എങ്ങനെ ഒരു വീടിന്റെ പണി പൂർത്തിയാകും എന്ന ആകാംഷ ആണ് ജയസൂര്യയെ ഇൗ ഒരു പദ്ധതിയിലേക്ക് ഏറെ ആകർഷിച്ചത്. രണ്ടു മാസം മുൻപ് രാമമംഗലത്ത് ഉള്ള ഒരു കുടുംബത്തിന് വേണ്ടി വീട് വെച്ച് കൊടുക്കുക ആണ് ഇപ്പൊ അവർ ചെയ്തത്. ഇതിനായി ചോയിസ് ഗ്രൂപ്പിന്റെ എം. ഡി ജോസ് തോമസ് അവർക്ക് വീട് വെക്കുന്നതിന് വേണ്ടി ഉള്ള സ്ഥലം നൽകിയപ്പോൾ ജയസൂര്യ അവർക്ക് വേണ്ടി അതിൽ വീട് നിർമിച്ച് നൽകി. എന്നാൽ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തത്. വർഷത്തിൽ അഞ്ചു വീടുകൾ വരെ വെച്ച് കൊടുക്കാൻ ആണ് ഇപ്പോഴത്തെ താരത്തിന്റെ തീരുമാനം. ഇതിൽ സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമിച്ച് നൽകുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...