മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിതകഥ സിനിമയാകുന്നു; ജയസൂര്യ നായകൻ

മെട്രോമാൻ ഈ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യ ആണ് ചിത്രത്തിക്‌ നായകൻ ആകുന്നത്‌. മുൻപേ ബയോപിക്കുകളിൽ അഭിനയിച്ചിട്ടുള്ള ജയസൂര്യയുടെ മറ്റൊരു നാഴികക്കല്ല് ആയിരിക്കും ഇത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം അരുൺ നാരായണൻ പ്രൊഡക്ഷൻസിന് വേണ്ടി അരുൺ നാരായണൻ നിർവഹിക്കും. രാമസേതു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ First Look നടൻ പൃഥ്വിരാജ് ആണ് പുറത്തു വിട്ടത്.

ശിക്കാർ, കനൽ തുടങ്ങിയ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ സുരേഷ്‌ ബാബു ആണ് ഈ സിനിമക്കും തിരക്കഥ ഒരുക്കുന്നത്‌. 30 വയസ്സ്‌ തൊട്ട്‌ 85 വയസ്സ്‌ വരെയുള്ള ശ്രീധരന്റെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുക. രാമേശ്വരം പാമ്പൻ പാലം, കൊച്ചി ഷിപ്‌യാർഡ്‌, കൊങ്കൺ റെയിൽപാത തുടങ്ങി ഇന്ത്യയിലെ നിരവധി മെട്രോ പ്രോജക്റ്റുകൾ വരെ ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന കാര്യങ്ങൾ സിനിമയിൽ ചർച്ച ചെയ്യപ്പെടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments