ലില്ലി എന്ന നിരൂപകശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ ജയസൂര്യയെ നായകൻ ആക്കി ഒരുക്കുന്ന അന്വേഷണം ഈ മാസം 31ന് തീയേറ്ററുകളിൽ എത്തും. ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ഇതിനോടകം ഇറങ്ങിയ ട്രയ്ലർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു. 102 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ സസ്പെൻസ് അവസാന മിനിറ്റുകളിൽ മാത്രമാണ് വെളിപ്പെടുത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്ലസ് എന്നു നിരൂപകർ വിലയിരുത്തുന്നു. ചിത്രം ഇത് വരെ കണ്ട ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായം മാത്രം പങ്കു വയ്ക്കുന്നതും സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. ഈ വെള്ളിയാഴ്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments
Oldest



