രാജേഷ് മോഹനൻ സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി. ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം ഏതാണ്ട് 75 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ഈ സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാന ദിനമായ ഇന്ന് മറ്റൊരു വൻ സർപ്രൈസ് പ്രഖ്യാപനവും കൂടി നടത്തിയിരിക്കുകയാണ് നിർമ്മാതാവ് വിജയ് ബാബു. ജയസൂര്യ തന്നെ നായകനാകുന്ന ഇവരുടെ അടുത്ത ചിത്രം ‘ആട് 3’ ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നും 2020 ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തുമെന്നും പറയുന്നു.
Subscribe
Login
0 Comments