ജീത്തു ജോസഫ് ഒരുക്കുന്ന ആദ്യ ഹിന്ദി ചിത്രം ‘The Body’ റിലീസിന് ഒരുങ്ങുന്നു; ഒരേ ആഴ്ചയിൽ സംവിധായകന്റെ തമിഴ്‌ ചിത്രവും തിയേറ്ററുകളിലെത്തും

ജീത്തു ജോസഫ് ആദ്യമായി ഒരുക്കുന്ന ഹിന്ദി ചിത്രം The Body റിലീസിന് ഒരുങ്ങുന്നു. ഇമ്രാൻ ഹാഷ്മി നായകൻ ആവുന്ന ചിത്രത്തിൽ ഋഷി കപൂർ, വേദിക, തുടങ്ങിയവരും അഭിനയിക്കുന്നു. ദി ബോഡി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 13ന് റിലീസ് ചെയ്യും. വയാകോം 18 സ്റ്റുഡിയോസ്‌ ആണ് ചിത്രം നിർമിക്കുന്നത്‌.

കാർത്തി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ്‌ ഒരുക്കുന്ന തമിഴ്‌ ചിത്രവും ഡിസംബറിൽ തിയേറ്ററുകളിലെത്തും എന്നാണ് കേൾക്കുന്ന വിവരം. തമ്പി എന്നാകും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് ലഭിക്കുന്ന വിവരം. ഇതു കഴിഞ്ഞാൽ മോഹൻലാലിനെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സംവിധായകൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments