വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2020

അയ്യപ്പനും കോശിയും തെലുഗിലേക്ക്‌; വൻ തുകക്ക്‌ റീമേക്ക്‌ അവകാശം നേടി ‘ജേഴ്സി’യുടെ നിർമ്മാതാവ്‌

ഈ വർഷത്തെ ആദ്യ ബ്ലോക്‌ബസ്റ്റർ ഹിറ്റുകളിൽ ഒന്നായ അയ്യപ്പനും കോശിയും തെലുഗിലേക്ക്‌. പൃഥ്വിരാജ്‌, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രത്തിന്റെ തമിഴ്‌ റീമേക്ക്‌ അവകാശം നേരത്തെ വൻ തുകക്ക്‌ വിറ്റു പോയിരുന്നു. ഇപ്പോഴിതാ പോയ വർഷത്തെ ഏറ്റവും മികച്ച തെലുഗു ചിത്രങ്ങളിൽ ഒന്നായ ‘ജേഴ്സി’യുടെ നിർമ്മാതാവ്‌ സൂര്യദേവര നാഗ വംശിയാണ് ഉയർന്ന തുകക്ക്‌ അയ്യപ്പനും കോശിയും തെലുഗു റീമേക്ക്‌ അവകാശം കരസ്ഥമാക്കിയത്‌. ജേഴ്സി കൂടാതെ നോൺ – ബാഹുബലി ഇൻഡസ്‌ട്രി ഹിറ്റ്‌ ആയ അല്ലു അർജുൻ ചിത്രം ‘അലാ വൈകുണ്ഠപുറംലോ’യുടെയും നിർമ്മാണ പങ്കാളികളിൽ ഒരാളാണ് ഇദ്ദേഹം.

കളക്ഷനും ഡിജിറ്റൽ, ടിവി അവകാശം എന്നിവയിലൂടെ 50 കോടി ബിസിനസ്സ്‌ നേരത്തെ തന്നെ കരസ്ഥമാക്കിയ ചിത്രം ഇപ്പോൾ റീമേക്ക്‌ അവകാശത്തിലൂടെ വീണ്ടും ലാഭം കൊയ്യുകയാണ്. ഇനി തമിഴ്‌, തെലുഗു മേഘലകളിൽ നിന്ന് ആരൊക്കെയാണ് ചിത്രത്തിൽ അഭിനയിക്കാനെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

avatar
  Subscribe  
Notify of

Trending Articles

ക്വാറന്റൈൻ കാലത്ത്‌ പഴയ ചിത്രം പങ്കുവെച്ച്‌ പൂർണിമ ഇന്ദ്രജിത്ത്‌

രാജ്യം മുഴുവൻ കൊറോണ ലോക്ക്‌ ഡൗൺ കാലത്ത്‌ അകപ്പെട്ടിരിക്കുമ്പോൾ സെലിബ്രിറ്റികളും അവരവരുടെ വീടുകളിൽ തന്നെയാണ്. മിക്കവരും സോഷ്യൽ മീഡിയകൾ വഴി പലതരം രസകരവും കൗതുകവുമായ കാര്യങ്ങൾ ആരാധകരവുമായി പങ്കുവെക്കുന്നുമുണ്ട്‌. അക്കൂട്ടത്തിൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകി 4...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...

അയ്യപ്പനും കോശിയും കണ്ട്‌ പ്രശംസയുമായി തമിഴ്‌ നടൻ അശോക്‌...

തിയേറ്റർ പ്രദർശനം അവസാനിച്ചിട്ടും അയ്യപ്പനും കോശിയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ബ്ലോക്‌ബസ്റ്റർ ഹിറ്റായ ചിത്രം കഴിഞ്ഞ മാസം ആമസോൺ പ്രൈമിൽ റിലീസ്‌ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി...

ദുരിതാശ്വാസ സഹായമായി നയൻതാരയും; നൽകിയത് 20 ലക്ഷം രൂപ

സൗത്ത് ഇന്ത്യയിലെ തന്നെ വിലകൂടിയ താരമായ നയൻസും കൊറോണയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് പങ്കാളിയാവുന്നു. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കുമ്പോൾ താരങ്ങളും അതിൽ പങ്കു ചേരുന്നത് വലിയ പ്രശംസ അർഹിക്കുന്ന ഒന്നാണ്. 20...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌ ഫിലിം പുറത്തിറങ്ങി...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ;...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...