അയ്യപ്പനും കോശിയും ബോളിവുഡ് റീമേക്ക് ; മുഖ്യ വേഷത്തില്‍ അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും. തെന്നിന്ത്യൻ ഭാഷകൾ കടന്ന് ചിത്രം ഇപ്പോൾ ബോളിവുഡ് റീമേക്കിനൊരുങ്ങുകയാണ്. തെലുങ്ക്, തമിഴ് റീമേക്കുകള്‍ക്ക് പുറമെയാണ് ചിത്രം ഹിന്ദിയിലേക്കെത്തുന്നത്.

ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.‍ ജൂണ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍. ജോണ്‍ ഏബ്രഹാം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ദോസ്താന എന്ന ചിത്രത്തിലാണ് ജോണ്‍ ഏബ്രഹാമും അഭിഷേക് ബച്ചനും അവസാനമായി ഒന്നിച്ചത്. ഇപ്പോൾ 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശി കുര്യനെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...