റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്ക്‌ അവകാശം സ്വന്തമാക്കി ജോൺ എബ്രഹാം

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ നിർമ്മാണ കമ്പനിയായ JA Entertainment ആകും ഹിന്ദിയിൽ ചിത്രം നിർമ്മിക്കുക. നേരത്തെ തമിഴിലേക്കും തെലുഗിലേക്കും അയ്യപ്പനും കോശിയും റീമേക്ക്‌ അവകാശം വിറ്റുപോയിരുന്നു.

പൃഥ്വിരാജ്‌, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു തിയേറ്ററുകളിലെത്തിയത്‌. തിയേറ്ററിൽ നിന്ന് തന്നെ 30 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയ ചിത്രം നിർമ്മാതാവിന് വൻ ലാഭമാണ് നേടിക്കൊടുത്തത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments