ഒറ്റവാക്കിൽ പറഞ്ഞാൽ “ടെറിഫിക്ക്”; ദിലീഷ് പോത്തന്റെ ‘ജോജി’യെ പുകഴ്‌ത്തി ഗീതു മോഹൻദാസ്

ഫഹദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ‘ജോജി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ദിലീഷ് പോത്തന്റെ സംവിധാന മികവിനെ പുകഴ്ത്തി അഭിനയേതാവും സംവിധായികയുമായ ഗീതുമോഹന്‍ദാസും എത്തി. നിരവധി പേരാണ് സിനിമയെ അനുമോദിച്ച് എത്തിയത്. ഫഹദിനൊപ്പം ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയെയും സംവിധായകനെയും അനുമോദിച്ച് ഗീതു ഇൻസ്ട്രഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദിലീഷ് പോത്തന്റെ ചിത്രത്തിന്റെയൊപ്പമാണ് ഗീതു കുറിപ്പ് പങ്കുവെച്ചത്. ജോജി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. മിഴിവോടെയും കുറ്റമറ്റ പ്രകടനങ്ങളിലൂടെയും എഴുതാനും നടപ്പിലാക്കാനും അവരെ പ്രചോദിപ്പിച്ചു. ജോജിയെ കുറിച്ച്‌ വാക്ക് – ടെറിഫിക് ‘ ഗീതു മോഹന്‍ദാസ് കുറിച്ചു.

ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്. ആമസോണിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ വളരെവേഗം ടെലഗ്രാം പോലെയുള്ള മാധ്യമങ്ങൾ വഴി പുറത്താകുന്നത് സിനിമ മേഖല നേരിടുന്ന പ്രധാന പ്രശ്നം ആണ്.