ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ് നായകനാവുന്ന ജോഷി ചിത്രത്തിൽ നൈല ഉഷ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. ജോഷിയും ജോജുവും ഒന്നിക്കുന്നു എന്ന വാർത്തയ്ക്ക് ശേഷമാണ് ഇപ്പോൾ മറ്റൊരു വിവരം കൂടി ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്നത്.
മഞ്ജു വാര്യരെ ആണ് മുന്പ് തീരുമാനിച്ചത് എങ്കിലും മരക്കാർ, ധനുഷ് ചിത്രം അസുരൻ എന്നിവയുടെ തിരക്കുകൾ കാരണം അവസരം നൈലയിലേയ്ക്ക് എത്തുകയായിരുന്നു.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘പൊറിഞ്ചു മറിയം ജോസ്’ എന്നാണ്. ചെമ്പൻ വിനോതും ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്ത മാസം 11ണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
Subscribe
Login
0 Comments