ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോസഫ് എന്ന ഗംഭീര വിജയ ചിത്രത്തിന് ശേഷം ജോജു വീണ്ടും നായക കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണിത്. കാട്ടാളൻ പൊറിഞ്ചു എന്ന ശക്തമായ കഥാപാത്രമാണ് ജോജു ഇതിലൂടെ അവതരിപ്പിക്കുന്നത്.
ജോജുവിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
Subscribe
Login
0 Comments