ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ബിഗ് ബജറ്റ് സിനിമ ഒരുങ്ങുന്നു

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് സിനിമ ഒരുങ്ങുന്നു. സാക് ഹാരിസ് എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആത്മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യു.എന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ് ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രഞ്ജിന്‍ രാജാണ്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെന്നൈയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഇതിൽ നിന്ന് സിനിമ മെട്രോ നഗരത്തെ കേന്ദ്രീകരിക്കുന്ന കഥ ആയിരിക്കും പറയുക എന്ന് ഊഹമാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ പേരും അണിയറ പ്രവര്‍ത്തകരെപ്പറ്റിയുള്ള വിവരങ്ങളും ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...