പത്മകുമാർ സംവിധാനം ചെയ്തു കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ജോസഫ്. ജോജു ജോർജ് നായകനായ ചിത്രം ഒരുപാട് നിരൂപക – പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടി ആയിരുന്നു. നിർമാതാവും നടനും കൂടിയായ ജോജു ആദ്യമായി ഒരു നായകവേഷം ചെയ്തതും ജോസഫിലൂടെ ആയിരുന്നു. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളിൽ 100 ദിനം തികച്ചിരിക്കുന്നു.
മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ് താരപരിവേഷങ്ങൾ ഇല്ലാതെ വന്ന ഒരു ചിത്രം നിറഞ്ഞ സദസുകളിൽ 100 ദിവസം പിന്നിടുക എന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് ഒരു ക്രൈം ഡ്രാമ ആയിരുന്നു.
Subscribe
Login
0 Comments