ഇന്നലെ പ്രഖ്യാപിച്ച 49ആമത് കേരള സംസ്ഥാന അവാർഡിൽ 3 പുരസ്കാരങ്ങളുമായി പത്മകുമാറിന്റെ ജോസഫ് മുന്നിൽ. മികച്ച സ്വഭാവ നടൻ ( ജോജു ജോർജ്), മികച്ച ഗായകൻ (വിജയ് യേശുദാസ് – പൂമുത്തോളെ), ഗാന രചയിതാവ് (ഹരിനാരായണൻ) എന്നിവക്ക് ആണ് ജോസഫ് സിനിമക്ക് ലഭിച്ച പുരസ്കാരങ്ങൾ. കേരളത്തിലെ തിയേറ്ററുകളിൽ 100 ദിവസം എന്ന സ്വപ്നതുല്യ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ തേടിയെത്തിയ ഈ അംഗീകാരം ജോസഫ് എന്ന ‘ചെറിയ’ വലിയ സിനിമക്കുള്ള ഓസ്കാർ തന്നെയാണ്.
Subscribe
Login
0 Comments