ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ് നായകനാകുന്ന ഈ ചിത്രത്തിൽ നൈല ഉഷയാണ് നായിക. ചെമ്പൻ വിനോദ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഇന്ന് ചിത്രീകരണം ആരംഭിച്ചു.
ജെയ്ക്സ് ബിജോയ് സംഗീതം ചെയ്യുന്ന ചിത്രത്തിന് വേണ്ടി അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കും. അഭിലാഷ് എൻ ചന്ദ്രന്റേതാണ് തിരക്കഥ.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന് വേണ്ടി റെജിമോൻ ചിത്രം നിർമിക്കും.
Subscribe
Login
0 Comments