ഡി.സി യുടെ പ്രശസ്ത കഥാപാത്രമായ ജോകറിനെ ആസ്പദമാക്കി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രമാണ് ജോക്കർ. ജോകറായി വേഷമിടുന്നത് ജോവാകീൻ ഫീനിക്സ് ആണ്. ഇതിനോടകം ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും തീർത്ത് തരംഗം കൊണ്ട് ഈ വർഷം പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രം കൂടിയായി ജോകർ മാറിയിട്ടുണ്ട്. സെപ്റ്റംബർ 28ന് ആരംഭിച്ച 76ആമത് വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് നിരൂപകർ നൽകിയത്. സിനിമാറ്റിക് മാസ്റ്റർപീസ് എന്ന് മിക്കവരും വിശേഷിപ്പിച്ച ചിത്രം ഇപ്പോൾ മേളയിലെ ഏറ്റവും പരമോന്നത പുരസ്കാരവും സ്വന്തമാക്കിയിരിക്കുകയാണ്. 76ആമത് വെനീസ് ഫിലിം ഫെസ്റ്റിവലിലെ ‘ഗോൾഡൺ ലയൺ’ പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച പുരസ്കാരമാണിത്.
വെനീസ് ഫിലിം ഫെസ്റ്റിവലിന് ശേഷം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടോറന്റോ ഫിലിം ഫെസ്റ്റിവലിലും ജോക്കർ പുരസ്കാരം വാരിക്കൂട്ടുമെന്നാണ് നിരൂപകരും പ്രേക്ഷകരും കരുതുന്നത്. വാർണർ ബ്രോസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തും.



