ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രമാണ് ഇപ്പോൾ തീയേറ്ററുകളിൽ ചർച്ച വിഷയം. മികച്ച അഭിപ്രായം ഉണ്ടായിട്ടും വൻ താര സാന്നിധ്യം ഇല്ലാത്തത് മൂലം പരാചയപെടരുത് എന്ന ആവശ്യപ്രകാരമാണ് അനൂപ് മേനോൻ തന്റെ സുഹൃത്തിന് വേണ്ടി ലൈവ് വന്നത്. 20 മിനിറ്റോളം ചിത്രത്തെ പറ്റി സംസാരിക്കുകയും ഈ വീഡിയോയുടെ പേരിൽ 100 പേര് കൂടുതൽ ജോസഫ് കാണുകയാണെങ്കിൽ ഇനിയും ലൈവ് തുടരാമെന്ന് പോലും അനൂപ് മേനോൻ പറയുകയുണ്ടായി.
തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി ജോജു ജോർജ് ജോസഫ് എന്ന ത്രില്ലറിൽ എത്തുമ്പോൾ അഭിപ്രായങ്ങൾ തിയേറ്റർ വിട്ടും ഒഴുകുകയാണ്. ശാന്തമായി തുടങ്ങിയ ആദ്യ ദിനങ്ങൾക്ക് അപ്പുറം ഇപ്പോൾ വലിയ തിരക്ക് ആണ് ചിത്രത്തിന് തീയേറ്ററുകളിൽ കാണാൻ കഴിയുന്നത്
Subscribe
Login
0 Comments