എന്റെ പേരില്‍ ഞാൻ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്നതില്‍ അല്‍പം അനൗചിത്യം ഇല്ലേ…? മമ്മൂട്ടിയുടെ ആ ചോദ്യത്തെക്കുറിച്ച് ജോഷി

1990 ൽ മോഹൻലാൽ നായകനായെത്തിയ ഹിറ്റ് ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ചിത്രത്തിൽ അഥിതിവേഷത്തിൽ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ സിനിമയിൽ മമ്മൂട്ടിയെന്ന നടനായി തന്നെ അഭിനയിക്കണമെന്നറിഞ്ഞപ്പോൾ താരം ചോദിച്ച ചോദ്യത്തെക്കുറിച്ചാണ് സംവിധായകൻ ജോഷി ഇപ്പോൾ ഓർക്കുന്നത്.

സൂപ്പർ സ്റ്റാർ മമ്മൂട്ടിയായിത്തന്നെയാണ് താരം ചിത്രത്തിൽ അഭിനയിച്ചത്. സ്വന്തം പേരില്‍ താൻ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മമ്മൂട്ടി ജോഷിയെ അറിയിക്കുകയായിരുന്നു. എന്നാൽ എല്ലാ ആശങ്കകളേയും മാറ്റിക്കൊണ്ട് സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

”ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ മമ്മൂട്ടി എന്നോടു ചോദിച്ചു, ഞാന്‍ എന്റെ പേരില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്നതില്‍ അല്‍പം അനൗചിത്യം ഇല്ലേ…?

ഞാന്‍ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്.” ജോഷി പറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...