ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ്‌ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തുന്നു

ഒരിടവേളക്ക്‌ ശേഷം മലയാളത്തിന്റെ മാസ്റ്റർ ഡയറക്റ്റർ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ്‌ ആഗസ്റ്റ്‌ 15ന് തിയേറ്ററുകളിലെത്തുന്നു. ജോജു, ചെമ്പൻ വിനോദ്‌, നൈല ഉഷ എന്നിവർ ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഒരുപക്ഷെ ഇതാദ്യമായിട്ടാകും സൂപ്പർതാരങ്ങൾ ഇല്ലാത്ത ഒരു ജോഷി ചിത്രം വരുന്നത്‌. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളും മോഷൻ പോസ്റ്ററും ഗാനവുമെല്ലാം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നതും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്‌.

Joju George in Porinju Mariyam Jose

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ക്വീൻ, രണം, ടാക്സിവാല (തെലുഗു), ഇഷ്ക്‌ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ജേക്‌സ് ബിജോയ്‌ ആണ്. ചിത്രത്തിലെ പുറത്തുവന്ന ‘മനമറിയുന്നോള്’ എന്ന ഗാനം യൂട്യൂബിൽ സൂപ്പർഹിറ്റ്‌ ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്‌ ശ്യാം ശശിധരൻ ആണ്. ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments