പേരുകൾ മാറുന്നു… മാറ്റമില്ലാതെ സമൂഹവും ഹാഷ് ടാഗും!!

ആസിഫ. ഉറക്കം കെടുത്തിയ രാത്രികളിൽ, സ്വയം ചിന്തിച്ചു മടുത്ത രാത്രികളിൽ ഒന്നു കൂടി.,

പിച്ചി ചീന്തപ്പെട്ട ശരീരങ്ങളിൽ അവസാനത്തേത്.

ഇന്ന് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ വിപത്ത് തീവ്രവാദമോ, വർഗീയതയോ, ജാതീയതയോ അല്ല. പ്രതികരിക്കാനുള്ള കഴിവ് ഉണ്ടായിട്ടും തനിക്ക് നേരെ ആക്രമണം ഉണ്ടായാൽ പോലും വാ തുറക്കാത്ത ഒരു സമൂഹമാണ്.

അങ്ങനെ ആക്കിയെടുത്തതോ ആയതോ അല്ല വിഷയം. ഒരാൾ, ഒരു പെൺകുട്ടി, അതിലുപരി 8 വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ് കഴിഞ്ഞ 8 ദിവസങ്ങളായി കൂട്ടമായ പീഡനത്തിന് ഇരയായി വിട പറഞ്ഞു പോയിരിക്കുന്നു. അതും പാവനമായി കൊണ്ടു നടക്കുന്ന ഒരു സ്ഥലത്ത്.

ഇരകൾ മാറുന്നുണ്ട്. അവരുടെ പേരുകളും ജാതിയും മതവും മാറുന്നുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ഒരു സ്ത്രീ പോയിട്ട് ഒരു കുഞ്ഞു കുട്ടി പോലും സുരക്ഷിതയല്ല എന്നു തെളിയിക്കുന്ന നാണം കെട്ട പ്രവർത്തികൾ അരങ്ങേറുമ്പോൾ മാധ്യമങ്ങൾ ആഘോഷിക്കുകയല്ലാതെ അതിനെതിരെ ഒരു ചൂണ്ടു വിരൽ പൊങ്ങിയതായി കാണാൻ സാധിക്കുന്നില്ല.

വട്ടത്തിൽ മേശയിട്ടു വെള്ള വെളിച്ചത്തിൽ ചർച്ച ചെയ്തു അവസാനിപ്പിക്കാൻ മാത്രം ഇനിയൊരു ജീവൻ കൂടി പൊലിയരുത് എന്നു ആഗ്രഹിക്കാൻ മാത്രമേ ഇന്ന് നമ്മളിൽ ചിലർക്ക് കഴിയൂ..

ഈ അടുത്ത ദിവസങ്ങളിൽ തന്നെ പാകിസ്താനിൽ നടന്ന സമാന സംഭവത്തിന് വിധി പറഞ്ഞത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിധി പറച്ചിൽ ആയിരുന്നു.

പക്ഷെ ഇന്ത്യ എന്ന രാജ്യത്തു കിട്ടാവുന്ന പരമാവധി ശിക്ഷ മാത്രമാണ് തൂക്കു കയർ. എന്നാൽ അതിൽ നിന്നും ഊരി പോരാൻ മനുഷ്യാവകാശം എന്ന മറ്റു നിയമ പഴുതുകൾ വേറെയും.

ആസിഫ ഒരു ഉദാഹരണം മാത്രമാണ്. ജീർണിച്ച മനസ്സുകളുടെ, ഈച്ചയറയ്ക്കുന്ന സമൂഹത്തിന്റെ നാണം കെടുത്തുന്ന ഉദാഹരണം.

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഇന്ത്യയിൽ സുരക്ഷിതയല്ലെങ്കിൽ അത് പതനമാണ്. വർഷങ്ങളോളം സമരം ചെയ്തു നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും തകർച്ച.

കഴിഞ്ഞ വർഷത്തെ തന്നെ റിപ്പോർട് ചെയ്യപ്പെട്ട മാനഭംഗ കേസുകളുടെ അളവ് എടുത്താൽ ദിവസത്തിൽ 7 എണ്ണം എന്ന രീതിയിലുള്ള കണക്ക് ആണ് കാണുക.

അപൂർവങ്ങളിൽ അപൂർവമായി കാണുന്ന കേസുകൾക്ക് മാത്രം കൊടുക്കുന്ന ശിക്ഷയായ വധശിക്ഷ നൽകാൻ ബാല പീഡനങ്ങളും, ദിവസങ്ങളോളം മായക്കമരുന്ന് കുത്തി വച്ചു പീഡിപ്പിച്ചതും ഒന്നും പോരാതെ വരുന്ന ഒരു രാജ്യമാണ് ഇന്ത്യ.

ഹരിയാന കോടതി പാസ്സ് ആക്കിയ ഒരു നിയമം ഉണ്ട്. 12 വയസിനു താഴെയുള്ളവരിൽ റിപ്പോർട് ചെയ്യപ്പെടുന്ന ഇത്തരം കേസുകളിൽ വിചാരണ കൂടാതെ വിധി പറയുക എന്നത്. എന്നാൽ ബില്ലിൽ മാത്രം ഒതുങ്ങി പോവുന്ന ഇത്തരം നിയമങ്ങൾ പ്രാർത്തികവുന്നത് വരെ ഇനിയും ചിലപ്പോൾ ആസിഫയും നിർഭയയും, സൗമ്യയും അങ്ങനെ പലരും നമ്മളെ നോക്കി പുഞ്ചിരിക്കും. നാളെ ചിലപ്പോൾ അതു നമ്മളുടെ സഹോദരിയോ, ഭാര്യയോ, മകളോ ആയിരിക്കും..

അന്നെങ്കിലും നമ്മൾ പഠിക്കുമായിരിക്കും.., അതാണല്ലോ നമ്മുടെ ശീലം..!!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments