മനസ്സ് നിറച്ചു, രോമാഞ്ച നൃത്തമാടി ആരാധകർ; കാല റിവ്യൂ വായിക്കാം..!!

വീണ്ടും തലൈവർ തീയേറ്ററുകൾ തകർത്തു വാഴുന്ന കാലം വന്നിരിക്കുകയാണ്.. പാ. രഞ്ജിത് സംവിധാനത്തിൽ പിറന്ന രജനിയുടെ രണ്ടാം ചിത്രം ‘കാല’ ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ധാരാവി ചേരിയിലെ ഭരിക്കുന്ന കരികാലൻ ആയി തലൈവർ വരുമ്പോൾ തന്നെ ഊഹിക്കാം ചിത്രത്തിന്റെ ഗതി. രാഷ്ട്രീയപരമായി വലിയ പിടിപാടുള്ള ഭൂമി മാഫിയകളുമായുള്ള യുദ്ധം തന്നെയാണ് ചിത്രം പറയുന്നത്.

കരികാലൻ ആയി സംഹാര നൃത്തം ചവിട്ടുന്ന രജനിയും നാനാ പടേക്കർ കൈകാര്യം ചെയ്യുന്ന വില്ലൻ വേഷം മികച്ചത് തന്നെ.. ഹുമ ഖുറേഷി തുടങ്ങി ചിത്രത്തിലെ എല്ലാരും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.

സന്തോഷ് നാരായണന്റെ സംഗീതമാണ് മറ്റൊരു ഹൈലൈറ്റ്. തിയേറ്റർ ഉത്സവ ലഹരിയിൽ ആയതിനുള്ള വലിയ കാരണവും അത് തന്നെ. ജി മുരളിയുടെ ക്യാമറ ധാരവിയുടെ സൗന്ദര്യം ചിത്രത്തിലുടനീളം കാട്ടി തരുന്നു. ശ്രീകർ പ്രസാദിന്റെ ഓരോ കട്ടുകളും ഭംഗി കൂടുന്നതാണ്. രജനിയുടെ മരുമകൻ കൂടിയായ ധനുഷിന്റെ ഉടമസ്ഥതയിൽ ഉള്ള വണ്ടർബാർ പ്രൊഡക്ഷൻസ് നിർമിച്ചിരിക്കുന്ന

ചിത്രത്തിൽ തീയേറ്ററിൽ കണ്ടു തന്നെ ആസ്വദിക്കേണ്ട ചിലതുണ്ട്. അത്തരത്തിൽ ഒന്നാണ് കുട കൊണ്ടുള്ള സംഘട്ടന രംഗം. വളരെ വ്യത്യസ്തമായി തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആഖ്യാനം ചെയ്തിരിക്കുന്നു അത്തരം ഭാഗങ്ങൾ.

കൂടുതലൊന്നും പറയേണ്ടതായ ആവശ്യം തന്നെയില്ല. ‘തലൈവർ ദർശനമേ പെരിയ വിഷയം’ എന്നു തന്നെയാണ് കണ്ടു ഇറങ്ങിയ ഒഎന്നോ പ്രെക്ഷകരുടെയും അഭിപ്രായം. കബാലിക്ക് അപ്പുറം മാസ്സ് + ക്ലാസ് റോളിൽ രജിനി പൂർണമായും നിറഞ്ഞാടിയ ചിത്രം തന്നെയാണ് ‘കാല’ നിരാശപ്പെടാതെ കണ്ടിരിക്കാവുന്ന ഒരു കിടിലൻ പടം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments