‘കാളിയൻ’ സംവിധായകൻ എസ്‌. മഹേഷ്‌ ഒരുക്കുന്ന ഓണ്ലൈൻ കളരിപ്പയറ്റ് ക്ലാസ്

അഗസ്ത്യ ധ്വന്വന്തരി കളരിയുടെ ഭാഗമായി മനശക്തി വർധിപ്പിക്കുന്നതിനായി ഓണ്ലൈൻ കളരിപ്പയറ്റ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. ദിനചര്യ കൃതമാക്കിയാൽ കഠിനമായ വിഷമങ്ങളിൽ നിന്നും നിരാശയിൽ നിന്നും സ്വയം രക്ഷ നേടാൻ പറ്റുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ എക്സര്സൈസുകളിലൂടെ ആയിരിക്കും ക്ലാസ് മുന്നോട്ട് പോവുക. ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലായി ഓരോ മണിക്കൂർ ആയിരിക്കും ക്ലാസ്സുകൾ ഉണ്ടായിരിക്കുക. ക്ലാസ്സുകൾ നയിക്കുന്നത് കാളിയൻ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ എസ് മഹേഷ് ഗുരുക്കൾ ആയിരിക്കും.