Tuesday, December 1, 2020

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന ‘കാളിയൻ’ എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമക്കായി കാത്തിരിക്കുന്നത്‌. സിനിമക്ക്‌ വേണ്ടി ഏതാനും മാസങ്ങൾക്ക്‌ മുന്നെ കാസ്റ്റിംഗ്‌ കോൾ പ്രഖ്യാപനവും അണിയറക്കാർ നടത്തിയിരുന്നു. ഇതിനിടെ ഷൂട്ട്‌ നീണ്ട്‌ പോകുകയും പൃഥ്വിരാജ്‌ ആടുജീവിതം പോലെയുള്ള മറ്റു സിനിമകളുടെ തിരക്കിൽപ്പെടുകയും ചെയ്തു. ചിത്രീകരണം നീണ്ടുപോകുന്നതോടെ സിനിമ ഒഴിവാക്കുമോ എന്നുള്ള തരത്തിലും വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഇതിനാണ് ഇപ്പോൾ ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്‌.

സിനിമയുടെ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന് ചുവടെ ഒരു ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് വീണ്ടും കാളിയൻ വരുമെന്ന വാർത്ത സിനിമ പ്രേമികൾക്കിടയിൽ ആകാംക്ഷ നിറക്കുന്നത്‌. കാളിയൻ ഡ്രോപ്പ്‌ ചെയ്യുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് നിർമാതാവ്‌ നൽകിയ മറുപടി. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളും ഓഡിഷൻ തിരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം സിനിമ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പൃഥ്വിരാജിന് പുറമെ തെന്നിന്ത്യൻ താരം സത്യരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌.

Trending Articles

മൾട്ടി ലാംഗ്വേജ് ചിത്രം ‘ഫൈറ്ററി’ൽ ദേവരകൊണ്ടയുടെ അച്ഛനാകാൻ സുരേഷ്...

ഫൈറ്റർ എന്ന ചിത്രത്തിൽ ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ ചിത്രമായ ഫൈറ്ററിൽ ദേവരകൊണ്ടയുടെ അച്ഛന്റെ കഥാപാത്രം സുരേഷ് ഗോപി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അര്‍ജുന്‍ റെഡ്ഡി, ഗീത...

നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല ഇന്ത്യൻ സിനിമ; ജെല്ലിക്കെട്ടിന് അഭിനന്ദനവും...

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനന്ദനത്തിന് ഒപ്പം, ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നാല്‍...

പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ 3ആമത്‌ സംരംഭം നാളെ വൈകിട്ട്‌ പ്രഖ്യാപിക്കും

9, ഡ്രൈവിംഗ്‌ ലൈസൻസ്‌ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്‌ ചിത്രം നാളെ വൈകിട്ട്‌ 6 മണിക്ക്‌ പ്രഖ്യാപിക്കും. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ പേജ്‌...

രണത്തിന് ശേഷം നിർമൽ ഒരുക്കുന്ന ‘കുമാരി’; ഐശ്വര്യ ലക്ഷ്മി...

രണം എന്ന പൃഥ്വിരാജ്‌ ചിത്രത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന 'കുമാരി' എന്ന് പേരിട്ടിരിക്കുന്ന...

ബേബി മമ്മയ്ക്ക് ഫ്രീക്ക് ചുവടുകളുമായി നിറവയറോടെ പേളി മാണി;...

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നടിയും അവതാരകയുമായ പേളി മാണി. വിവാഹശേഷം അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും താരം ആരാധകരെ നിരാശപ്പെടുത്താൻ തയ്യാറല്ല. ഇപ്പോഴിതാ നിറവയറുമായി 'ബേബി മമ്മ ഡാന്‍സ്' ചെയ്യുന്ന പേളി...

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al