‘കാളിയൻ എന്റെ സ്വപ്ന പ്രൊജക്ട് ആണ്, സാഹചര്യം അനുകൂലമാകുമ്പോൾ വർക്ക് തുടങ്ങും’; ബ്രഹ്മാണ്ട സിനിമയെ കുറിച്ച് പൃഥ്വിരാജ്

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന ‘കാളിയൻ’ എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. എന്നാൽ പിന്നീട് കോവിഡ് മഹാമാരിയും മറ്റും കാരണം ഷൂട്ടിംഗ് തുടങ്ങാൻ ഇപ്പോളും സാധിച്ചിട്ടില്ല. 10G മീഡിയയ്ക്ക് പൃഥ്വിരാജ് നൽകിയ ഇന്റർവ്യൂവിലെ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാളിയൻ എന്ന സിനിമ വീണ്ടും വൈറൽ ആയിരിക്കുന്നത്.

പൃഥ്വിരാജിന്റെ വാക്കുകൾ “കാളിയൻ എന്റെ സ്വപ്ന പ്രൊജക്റ്റ് ആണ്. ഞാൻ ഭയങ്കരമായി മനസ്സിൽ താലോലിച്ച്‌ കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ്. എനിക്ക് തുടക്കം മുതൽ അവസാനം വരെ പറയാൻ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ്. പക്ഷേ വളരെ വലിയ സിനിമ ആണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്യുവാൻ സാധിക്കില്ല. എന്നാൽ തുടങ്ങിയാൽ നിർത്താതെ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്ന സാഹചര്യത്തിൽ മാത്രമേ സിനിമയുടെ ഷൂട്ട് തുടങ്ങുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വർക്ക്‌ തുടങ്ങും.”

Kaaliyan First Look Motion Poster

പതിനേഴാം നൂറ്റാണ്ടിൽ വേണാടിൽ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് കാളിയൻ എന്ന സിനിമ. മാജിക്‌ മൂൺസ്‌ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ‌ രാജീവ്‌ നായരാണ് ചിത്രം നിർമ്മിക്കുന്നത്‌. സുജിത് വാസുദേവ്‌ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ബോളിവുഡിലെ പ്രശസ്ത മ്യൂസിക്‌ ട്രയോ ആയ ഷങ്കർ – ഇഹ്സാൻ – ലോയ്‌ ആണ്. അനിൽകുമാർ രചന ഷജിത്ത്‌ കോയേരി ചിത്രത്തിന്റെ സൗണ്ട്‌ ഡിസൈൻ.

twitter follower kaufen