കാളിയൻ സിനിമയുടെ നിർമാതാവ് പൃഥ്വിയോടൊപ്പം ‘9’ മൂവി ലൊക്കേഷനിൽ..!

മലയാളത്തിലെ തിരക്കുള്ള നടനാണ് പൃഥ്വി. മറ്റു ചിത്രങ്ങൾക്കൊപ്പം തന്നെ സ്വന്തമായി നിർമിക്കുന്ന ‘9’ (nine) എന്ന ചിത്രത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വി ഇപ്പോൾ.

അതിനിടെ ഇന്നാണ് കാളിയൻ സിനിമ നിർമിക്കുന്ന മാജിക് മൂൺസിന്റെ ഉടമയും രചയിതാവുമായ രാജിവ് നായർ പൃഥ്വിയെ 9 മൂവി ലൊക്കേഷനിൽ പോയി കണ്ട വാർത്തകളും ചിത്രങ്ങളും വൈറൽ ആവുന്നത്.

മണാലിയിൽ ചിത്രീകരണം നടക്കുന്ന 9 ലൊക്കേഷനിൽ കാളിയൻ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കയാണ് രാജീവ് നായർ നേരിട്ടു ചെന്നു കണ്ടത്.

ഇതു വരെ അന്നൗൻസ് ചെയ്തവയിൽ ഏറ്റവും കൂടുതൽ ഹൈപ്പ് കാളിയൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലക്കും ചിത്രത്തിന്റെ അന്നൗൻസ് ചെയ്ത രീതിയും കൊണ്ട് തന്നെ ആരാധകരും പ്രേക്ഷകരും ഒരു പോലെയാണ് ചിത്രം കാത്തിരിക്കുന്നത്.

അടുത്ത വർഷം പകുതിയോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ ആരംഭിക്കുക. മീറ്റിങ് ചിത്രം പുറത്തു വന്നതോടെ കാളിയനെ പറ്റിയുള്ള പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments