നീലത്താമര എന്ന ഒറ്റ ചിത്രത്തോടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് കൈലാഷ്. മലയാളത്തിനു പുറമേ അന്യഭാഷകളിലും കൈലാസ് അഭിനയിച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽ അഭിനയിക്കാൻ എപ്പോഴും സിനിമാതാരങ്ങൾക്ക് വിലങ്ങായി മാറുന്നത് അവരുടെ ഭാഷ തന്നെയാണ്. പ്രത്യേകിച്ച് പണ്ടുകാലത്ത് ഇത് ഏറ്റവും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് ഡബ്ബിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഡബ്ബിങ് ആർട്ടിസ്റ്റുകൾ മാത്രമല്ല ഇപ്പോൾ ഡബ്ബ് ചെയ്യുന്നത്. അതാത് ഭാഷയിലെ നടന്മാരും നായികമാരും അന്യ ഭാഷയിൽ നിന്ന് വന്നവർക്ക് വേണ്ടി ഡബ്ബ് ചെയ്തു കൊടുക്കാറുണ്ട്. അത്തരത്തിൽ ഈയിടെ ശ്രദ്ധിക്കപ്പെട്ട ഒരു ഡബ്ബിങ് ആയിരുന്നു വിജയസേതുപതിയുടേത്. 2011ൽ കൈലാഷ് നായകനായ തമിഴ് ചിത്രത്തിന് ശബ്ദം നൽകിയത് വിജയ് സേതുപതിയാണ്. മരുതവെലു എന്ന ആർ. കെ. ആർ ആതിമൂലം സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമാണ് കൈലാഷ് കൈകാര്യം ചെയ്തിരുന്നത്. ചിത്രം ആവറേജ് വിജയമാണ് നേടിയത്. ഈ ചിത്രത്തിൽ കൈലാഷിന് വേണ്ടി ശബ്ദം നൽകിയത് വിജയ് സേതുപതിയായിരുന്നു.
മലയാളത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്പടികം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിൽ ജോർജ്ജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നൽകിയത് ഷമ്മി തിലകൻ ആയിരുന്നു.ദേവാസുരത്തിൽ രാവണപ്രഭു വിലും പ്രതിനായക വേഷം കൈകാര്യം ചെയ്ത നെപ്പോളിയനും ശബ്ദം നൽകിയത് ഷമ്മി തിലകൻ ആയിരുന്നു. അഭിനയത്തിൽ എന്ന പോലെ ഡബ്ബിങ്ങിലും ശോഭിച്ച താരമാണ് ഷമ്മിതിലകൻ.അടുത്തിടെ ലൂസിഫർ എന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്ക്ക് ശബ്ദം നൽകിയത് മലയാളത്തിന്റെ പ്രിയ നടൻ വിനീത് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വിനീതിന് ലഭിച്ചിരുന്നു.



