അമേരിക്കയിലെ കുപ്രസിദ്ധമായ ഐടി തട്ടിപ്പ് പ്രമേയമാക്കി തെന്നിന്ത്യൻ സിനിമ.അമേരിക്കന്‍ സംവിധായകന് ജെഫ്രി ചിന് ഒരുക്കുന്ന തെലുങ്കു ചിത്രമായ മൊസഗല്ലു’ റിലീസിനൊരുങ്ങുകയാണ്. ആക്ഷൻ പാക്കഡായ ത്രില്ലർ ചിത്രം അനു&അര്ജുന് എന്ന പേരിലാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും മലയാളത്തിലും എത്തുന്നത്.

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പാന്‍ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തുന്നത്.



