നടി കാജൾ അഗർവാൾ വിവാഹിതയാകുന്നു; വരൻ മുംബൈ സ്വദേശി ഗൗതം

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ കഴിവ്‌ തെളിയിച്ച നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ബിസിനസ്സ്മാനും മുംബൈ സ്വദേശിയുമായ ഗൗതം കിച്ച്‌ലു ആണ് വരൻ. ഈ മാസം 30ന് മുംബൈയിൽ വെച്ച്‌ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ചടങ്ങിൽ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം. വിവാഹക്കാര്യം കാജൽ തന്നെ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്‌.

വിവാഹ ശേഷവും തുടർന്ന് അഭിനയ രംഗത്തുണ്ടാകുമെന്ന് താരം പറയുന്നു. ഹിന്ദിയിൽ ജോൺ എബ്രഹാമിന്റെ കൂടെയുള്ള മുംബൈ സാഗ, തമിഴിൽ ശങ്കർ – കമൽ ടീമിന്റെ ബ്രഹ്മാണ്ഡ സിനിമ ഇന്ത്യൻ 2, ദുൽഖർ നായകനാകുന്ന ഹേയ്‌ സിനാമിക, തെലുഗിൽ മൊസഗല്ലു, ചിരഞ്ജീവിയുടെ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ ആചാര്യ തുടങ്ങിയവയാണ് കാജലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...