കക്ഷി അമ്മിണിപിള്ളയിൽ നിന്നും ഡിവോഴ്സിലേക്ക്‌; ഫറ ഷിബിലയുടെ വിശേഷങ്ങൾ

കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലെ അൽപം വണ്ണം വെച്ച നായികയെ നമ്മളാരും മറക്കാനിടയില്ല. മലയാള സിനിമയിലെ അതുവരെയുള്ള നായിക സങ്കൽപ്പങ്ങളെ തച്ചുടച്ച അല്ലെങ്കിൽ ഒരു നായിക കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഒരുപാട്‌ മാറ്റങ്ങൾ വരുത്തിയ ഫറ ശിബിലയെ അത്രപെട്ടെന്ന് പ്രേക്ഷകർ മറക്കില്ല. ആദ്യ സിനിമയായ കക്ഷി അമ്മിണിപിള്ളയിലെ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തിന് വേണ്ടി അത്രകണ്ടാണ് ഫറ ശാരീരികമായി മാറിയത്‌. 20 കിലോ ഭാരമാണ് ഈ സിനിമക്ക്‌ വേണ്ടി ഫറ കൂട്ടിയത്‌. സിനിമ റിലീസ്‌ ചെയ്തതിന് ശേഷവും അത്രകണ്ട്‌ അവരുടെ എഫേർട്ട്‌ എവിടെയും പ്രശംസിച്ച്‌ കണ്ടില്ല എന്നത്‌ മറ്റൊരു ദുഖകരമായ വസ്തുതയാണ്.

കക്ഷി അമ്മിണിപിള്ളക്ക്‌ ശേഷം സേഫ്‌ എന്ന സിനിമയിലും ഫറ അഭിനയിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം ഇടുന്ന ചിത്രങ്ങൾ പ്രേക്ഷകർക്കിടയിലും ആരാധകർക്കിടയിലും നല്ല സ്വീകാര്യത ലഭിക്കാറുണ്ട്‌.

ഇപ്പോൾ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അവതരിപ്പിക്കുന്ന പുതിയ സിനിനമയിലും ഫറ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്‌. സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ‘ഡിവോഴ്സ്‌’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത്‌ മിനി ഐ.ജിയാണ്.