നായകന്റെ അടിയേറ്റുവീഴുന്ന കഥാപാത്രമാകാൻ വയ്യ; കടുവയിലെ വേഷം നിരസിച്ചെന്ന് സുമേഷ് മൂർ

കള എന്ന ചിത്രം കണ്ടവരാരും സുമേഷ് മൂർ എന്ന നടനെ മറക്കില്ല. ടൊവിനോ ചിത്രമെന്ന് കള വിശേഷിപ്പിച്ചെങ്കിലും യാഥാർത്ഥത്തിൽ അത് സുമേഷ് മൂർ എന്ന നടന്റെ ചിത്രമാണ്. സൂപ്പർ താരങ്ങളെപ്പോലും വെല്ലുന്ന മെയ് വഴക്കത്തോടെ ആക്ഷൻ രംഗങ്ങളിൽ പ്രക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു സുമേഷ് മൂർ. എന്നാൽ അഭിനയം മാത്രമല്ല സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടുമുണ്ട് താരത്തിന്.

പൃഥിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിലേക്ക് തനിക്ക് ക്ഷണിച്ചിരുന്നതാണെന്ന് സുമേഷ് മൂർ വെളിപ്പെടുത്തി. എന്നാൽ ചിത്രം നിരസിക്കുകയായിരുന്നു താരം. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമായിരുന്നുവെന്നും കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ തനിക്ക് അന്നും ഇന്നും ഇല്ലാത്തതിനാല്‍ ആ വേഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നുവെന്നും മൂര്‍ പറഞ്ഞു.

സിനിമ ഇല്ലെങ്കിലും ജീവിക്കാമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും, നല്ല കഥാപാത്രങ്ങള്‍ വരുന്നത് വരെ കാത്തിരിക്കുമെന്നും മൂര്‍ പറയുന്നു. കള എന്ന ചിത്രത്തില്‍ മൂര്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്.