കല്യാണാലോചനയുമായി കാളിദാസ്; വിൽ യൂ മേരി മീ ഷൂട്ടിംഗ് അടുത്ത മാസം…!!

KL 10 പത്ത്, രക്ഷാധികാരി ബൈജു എന്നീ ചിത്രങ്ങൾക്ക് ശേഷം സതീഷ് മോഹൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ കാളിദാസ് നായകൻ. ‘വിൽ യു മേരി മീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ സുദീപ് ജോഷി, ഗീതിക സുദീപ് എന്നിവർ ചേർന്ന് ആണ്.


ശ്രീനാഥ്‌ ഭാസി, രമേശ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, ശാന്തി കൃഷ്ണ എന്നിവരും ഭാഗമാവുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ നിർവഹിക്കും. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌.

ഹാസ്യ പശ്ചാത്തലത്തിൽ മുന്നോട്ട് പോവുന്ന ചിത്രം ഭാര്യ ഭർത്താക്കൾ കൂടി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ക്നാനായ യുവതിയും പാതി മലയാളിയും പാതി പഞ്ചാബുകാരനുമായ യുവാവും തമ്മിലുള്ള വിവാഹവും അതിനെ തുടർന്നുള്ള സംഭവങ്ങളും പറയുന്ന ഒരു ചിത്രമായിരിക്കും. വിവാഹവും പ്രണയവും പ്രമേയമാക്കുന്ന ചിത്രം ഒരു വിവാഹ-കോമഡി എന്ന മലയാളത്തിൽ അങ്ങനെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ജോണറിലാണ് ഒരുങ്ങുന്നത്‌. ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ വെഡ്ഡിംഗ്‌ കോമഡി’ എന്നാണ്. ഇതിൽ തന്നെ ചിരിയുടെ ദൃശ്യവിരുന്ന് കാണികൾക്ക്‌ പ്രതീക്ഷിക്കാം എന്നർത്ഥം.

ഫെബ്രുവരി ആദ്യം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ റിലീസ് ആഗസ്റ്റിൽ ആയിരിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments