കമൽഹാസൻ,ഫഹദ് ഫാസിൽ,വിജയ് സേതുപതി ടീമിനോപ്പം കാളിദാസും; ആണ്ടവർക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തില്‍ സൂപ്പർ താരനിരയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ നടന്‍ കാളിദാസ് ജയറാമും. വിക്രത്തിന്റെ സെറ്റില്‍ കാളിദാസ് ജോയിന്‍ ചെയ്ത വിവരം സംവിധായകന്‍ ലോകേഷ് കനകരാജാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ മകനായാണ് കാളിദാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

”കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു” എന്നാണ് ലോകേഷ് കനകരാജ് കമല്‍ഹാസനൊപ്പം നില്‍ക്കുന്ന നടന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിൽ പ്രവർത്തിക്കുന്നതിലെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് കാളിദാസും രംഗത്തെത്തിയിരുന്നു. ‘വിക്രം’ കടല്‍ പോലെയുള്ള ഈ സിനിമയിലെ ഒരു തുള്ളി ആവുന്നതില്‍ വലിയ ആഹ്ളാദം. ആണ്ടവര്‍ കമല്‍ ഹാസന്‍ സാറിനൊപ്പം ഒരുമിക്കുന്നതില്‍ സന്തോഷം. ഈ അവസരത്തിന് ലോകേഷ് സാറിനോട് നന്ദി പറയുന്നു’- കാളിദാസ് കുറിച്ചു
ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ കമലിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നരെയ്‌നും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തും.

പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ 232-ാം ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...