കാളിദാസ്‌ ജയറാമും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു

കാളിദാസ്‌ ജയറാമും കല്യാണി പ്രിയദർശനും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു. ആമസോൺ പ്രൈം നിർമ്മിക്കുന്ന തമിഴ്‌ ആന്തോളജി സിനിമയായ ‘പുത്തം പുതു കാലൈ’ എന്നതിലാണ് ഇവർ ഒന്നിക്കുന്നത്‌. 5 സംവിധായകർ ചേർന്ന് ഒരുക്കുന്ന ഈ ആന്തോളജി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ആമസോൺ നടത്തിയിരുന്നു. സൂറരൈ പോട്ര് എന്ന റിലീസിന് കാത്തിരിക്കുന്ന സൂര്യ നായകനായ സിനിമക്ക്‌ ശേഷം സുധ കൊങ്കര ഒരുക്കുന്ന ഈ ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് കല്യാണിയും കാളിദാസും അഭിനയിക്കിന്നത്‌. ‘ഇളമൈ ഇതോ ഇതോ’ എന്നാണ് ഇവരുടെ ഭാഗത്തിന് നൽകിയിരിക്കുന്ന പേര് എന്നാണ് തമിഴകത്ത്‌ നിന്നുള്ള വാർത്തകൾ.

സുധക്ക്‌ പുറമെ കാർത്തിക്‌ സുബ്ബരാജ്‌, ഗൗതം മേനോൻ, സുഹാസിനി മണിരതം, രാജീവ്‌ മേനോൻ എന്നിവരുടെ ചിത്രങ്ങളാണ് ‘പുത്തം പുതു കാലൈ’ എന്ന ഈ ആന്തോളജി സിനിമയിലുണ്ടാകുക. ഒക്ടോബർ 16ന് ആമസോൺ പ്രൈമിലാണ് സിനിമ റിലീസ്‌ ചെയ്യുന്നത്‌.