അച്ഛനൊപ്പം ജോലിചെയ്യുകയെന്നത് ഒരേ സമയം രസവും പേടിയുമുള്ള അനുഭവമെന്ന് കല്യാണി പ്രിയദർശൻ

സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ഇന്ന് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കല്യാണിയും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ തന്റെ കഥാപാത്രത്തെക്കുറിച്ചും. അച്ഛനോപ്പം ജോലിചെയ്ത അനുഭവത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് കല്യാണി.

പ്രണവ് മോഹന്‍ലാലിന്റെ നായികയായാണ് കല്യാണി പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ താന്‍ ചെയ്യുന്നത് വളരെ ഒരു ചെറിയ കഥാപാത്രമാണ് എന്നാണ് കല്യാണി പറയുന്നത് . ഒരു അതിഥി വേഷം എന്ന് പറയാമെങ്കിലും അതിലെ ഞാന്‍ അഭിനയിച്ച ഒരു ഗാനം വളരെ മനോഹരമായി തന്നെ സ്‌ക്രീനില്‍ വന്നിട്ടുണ്ട് അച്ഛനൊപ്പം ജോലി ചെയ്യുക എന്നത് ഒരേ സമയം രസവും കുറച്ചൊക്കെ പേടി തരുന്നതുമായ അനുഭവമാണ് എന്ന് താരം പറയുന്നു. അച്ഛന്റെ സെറ്റിലെ അഞ്ചു ദിവസത്തെ ഷൂട്ട് തനിക്ക് അഞ്ച് വർഷങ്ങളായാണ് തോന്നിയതെന്നും കല്യാണി പറഞ്ഞു.

Kalyani with Priyadarshan at Marakkar Location