ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു..!!

തന്റെ നാലാം തമിഴ് ചിത്രത്തിനയുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ. വായ്മൂടി പേസുവോം, മഹാനടി, ഷൂട്ടിംഗ് ജോലികൾ തീർന്ന ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാ കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘വാൻ’ എന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുക.

സംവിധായകൻ പ്രിയദർശന്റെ മകൾ കൂടിയായ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. കല്യാണിയുടെ മൂന്നാം ചിത്രമാണിത്‌. ‘ഹലോ’ എന്ന തെലുഗ്‌ ചിത്രത്തിൽ നാഗാർജ്ജുനയുടെ മകൻ അഖിലിനോടൊപ്പം ആയിരുന്നു കല്യാണിയുടെ ആദ്യ സിനിമ. ഇതുകൂടാതെ അച്ഛൻ പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ പിരിയോഡിക്‌ ചിത്രം മരക്കാറിലും കല്യാണി ഉണ്ടായിരിക്കും.
ഈ മാസം പകുതിയോടെ ഷൂട്ടിംഗ് ജോലികൾ ആരംഭിക്കുന്ന ചിത്രം അടുത്ത സമ്മറിൽ തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഒരു ഫീൽ ഗുഡ് റോഡ് മൂവി ആയിരിക്കും ചിത്രമെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നു നായികമാർ ഉള്ള ചിത്രത്തിൽ കല്യാണിയെ കൂടാതെ കൃതി ഖർബാന കൂടിയുണ്ടാകും. മൂന്നാമത്തെ നായികയെ ഇത് വരെ ഉറപ്പിച്ചില്ല. എന്തായാലും മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ മറ്റൊരു ഭാഷയിലെ മികച്ച പ്രകടനത്തിനായി കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments