‘അസുരൻ’ കണ്ട്‌ മഞ്ജു വാര്യരെയും ധനുഷിനെയും അഭിനന്ദിച്ച്‌ കമൽ ഹാസൻ

വെട്രിമാരൻ സംവിധാനം ചെയ്ത്‌ ധനുഷ്‌, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അസുരൻ’ ഗംഭീര അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്. മഞ്ജു വാര്യരുടെ ആദ്യ തമിഴ്‌ സിനിമയെന്ന നിലക്ക്‌ കേരളത്തിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രം കണ്ട്‌ താരങ്ങളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചിരിക്കുന്നത്‌ മറ്റാറ്റുമല്ല, തമിഴകത്തിന്റെ സാക്ഷാൽ ഉലകനായകൻ കമൽ ഹാസൻ ആണ്. ചിത്രം കണ്ട ഉടനെ കമൽ ധനുഷിനെ ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുകയായിരുന്നു. ഇനിയും ഇത്തരം കഥാപാത്രങ്ങൾ അഭിനയിക്കാൻ ധനുഷിനോട്‌ കമൽ പറഞ്ഞതായി തമിഴ്‌ ക്രിടിക്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. നടി മഞ്ജു വാര്യർ കമലിനെ നേരിട്ട്‌ കാണുകയും അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments