23 വർഷത്തിന് ശേഷം സേനാപതി വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. 1996 ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 ഇന്ന് ചെന്നൈയിൽ ഷൂട്ടിംഗ് ആരംഭിക്കും. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസൻ, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് 2.0 നിർമ്മിച്ച ലൈക പ്രൊഡക്ഷൻസ് ആണ്. ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരാധകർ മാത്രമല്ല സിനിമലോകം ഒന്നടങ്കം പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത്.
Subscribe
Login
0 Comments