അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. ചിത്രത്തിൽ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റണാവത്താണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
ജയലളിതയുടെ സിനിമ ജീവിതം മുതൽ രാഷ്ട്രിയ പ്രവേശവും, തലൈവിയായുള്ള ഉയർച്ചയുമെല്ലാം സിനിമയിൽ പ്രമേയമാക്കിയിരിക്കുന്നു. ചിത്രത്തിൽ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് പുറത്തിറങ്ങുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് ‘തലൈവി’ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. വിബ്രി മീഡിയ’യുടെ ബാനറില്‍ വിഷ്ണു വരദ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)