തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറന്നു; ‘തലൈവി’ സെപ്റ്റംബർ 10ന് പ്രദർശനത്തിനെത്തും

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച തമിഴ് ചിത്രം ‘തലൈവി’ തിയറ്ററുകളിലെത്തുന്നു. 50 ശതമാനം പേർക്ക് മാത്രമാണ് തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എം.ജിആറിന്‍റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.

അതേസമയം തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ ഭൂരിഭാഗം തിയറ്ററുകളും ഇന്ന് തുറന്നില്ല. ശുചീകരണത്തിനുള്‍പ്പെടെ വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടാണ് അതിനു കഴിയാതിരുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...