Sunday, October 11, 2020

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിലാണ് കങ്കണ ജയലളിതയായെത്തുന്നത്.

ഇപ്പോൾ തലൈവിയായി രൂപമാറ്റം വരുത്തിയ കങ്കണയെക്കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ജയലളിതയുടെ ഒരു കാലത്തെ സ്റ്റൈലായ ആ വലിയ കറുത്ത പൊട്ടും ഹെയര്‍സ്റ്റൈലും അതേപടി പകര്‍ത്തിയുള്ള കങ്കണയുടെ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജയലളിത യൌവ്വന കാലത്തെ അവതരിപ്പിച്ചതും, പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജയ മായുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ വിപ്ലവ നേതാവായ ‘തലൈവി’യുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കി. കൊറോണയ്ക്ക് ശേഷം പലതും വ്യത്യസ്തമാണ്’. അതോടൊപ്പം തന്നെ ടീമിനും നടി നന്ദി അറിയിക്കുന്നു..കങ്കണ ട്വിറ്ററില്‍ കുറിച്ചു.

എംജി ആറായി അരവിന്ദ് സ്വാമിയാണ് എത്തുന്നത്. ‘ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Trending Articles

ഇതിഹാസ ഗായകന് ട്രിബ്യൂട്ട്‌ ഒരുക്കി രാഹുൽ രാജ്‌; ‘അഞ്ജലി...

വിടപറഞ്ഞ ഇതിഹാസ ഗായകൻ എസ്‌ പി ബാലസുബ്രമണ്യത്തിന് ട്രിബ്യൂട്ട്‌ ഒരുക്കി രാഹുൽ രാജ്‌. എസ്‌ പി ബിക്ക്‌ ട്രിബ്യൂട്ട്‌ നൽകി രാഹുൽ രാജ്‌ ഈണമിട്ട 'അഞ്ജലി പ്രാണാഞ്ജലി' എന്ന മനോഹര...

ജോർജു കുട്ടിയേയും കുടുംബത്തേയും വീണ്ടും കണ്ട സന്തോഷത്തിൽ ആരാധകർ;...

മലയാളികൾക്ക് മറക്കാനാകാത്ത ക്രൈം ത്രില്ലറാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ...

‘അയാളും ഞാനും തമ്മിൽ’ ഓർമ്മകൾ പുതുക്കി ലൊക്കേഷൻ സന്ദർശിച്ച്‌...

ലാൽജോസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്‌ നായകനായി 2012 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സിനിമയാണ് 'അയാളും ഞാനും തമ്മിൽ'. മൂന്നാറിന്റെ ദൃശ്യ സൗന്ദര്യവും മനോഹര ഗാനങ്ങളുമെല്ലാം അടങ്ങിയ സിനിമ പൃഥ്വിരാജിന്റെയും ലാൽജോസിന്റെയും മാത്രമല്ല, പ്രേക്ഷകരിൽ...

ഞാൻ മരിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി നടി മിഷ്ടി...

ആദം ജോൺ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയ താരമാണ് മിഷ്ടി ചക്രവർത്തി. ഒറ്റ ചിത്രത്തിലൂടെ തന്നെ മിഷ്ടി മലയാളികളുടെ പ്രിയങ്കരിയായി. മറ്റു പല ചലച്ചിത്ര താരങ്ങൾക്കും സംഭവിച്ചതുപോലെ തന്നെ സ്വന്തം...

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന 'ദുർഗാവതി' എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ...

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ...

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

നിവിൻ പോളിയുടെ പുതിയ സിനിമ ‘കനകം...

നിവിൻ പോളിയുടെ പുതിയ സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ പേര് 'കനകം കാമിനി കലഹം'...

കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌...

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ...