കളിയാക്കുന്നവർക്ക് നേരെ നടുവിരലുയർത്തണം; പ്രതികരണവുമായി കനിഹ

ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി നടിയാണ് കനിഹ. വിരലിലെണ്ണാവുന്ന ചിത്രങ്ങളേ മലയാളത്തിൽ ചെയ്തിരുന്നുള്ളുവെങ്കിലും അവയിൽ മിക്കവയും സൂപ്പർ താരങ്ങൾക്കൊപ്പം തന്നെയായിരുന്നു. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വർക് ഔട്ട് ചിത്രങ്ങളുമെല്ലാമായി താരം എത്താറുണ്ട്. ഇപ്പോഴിതാ സ്വതം ശരീരത്തെ സ്നേഹിക്കുവാനുള്ള ആഹ്വാനവുമായാണ് താരം എത്തിയിരിക്കതുന്നത്. തന്റെ പഴയകാല ചിത്രത്തോടൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

എന്നാൽ ശരീരത്തെ സ്നേഹിക്കുമ്പോഴും കളിയാക്കുന്നവർക്ക് മറുപടി നൽകാനും കനിഹ മറന്നില്ല.
കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

https://www.instagram.com/p/CG9YHaWJoh9/?igshid=c9docm2hq5yk

Kaniha’s Instagram Post

എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളില്‍ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങള്‍ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടി നില്‍ക്കുകയായിരുന്നു, എന്റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനര്‍ത്ഥം ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തില്‍ പണ്ടത്തേതിലും അധികം ഇന്ന് ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട് എന്നാണ് എന്റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കില്‍ അതിലെന്താണ് കഥ.

സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക- കനിഹ കുറിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...