കിടിലൻ നൃത്തച്ചുവടുകളുമായി പ്രണവും കല്യാണിയും; മരക്കാറിലെ ആദ്യ ഗാനം കാണാം

ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങി. കല്യാണി പ്രിയദർശന്റെ പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ ഇന്ന് ടീസർ പുറത്തുവിട്ടത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൽ പ്രണവ് മോഹൻലാലും കല്യാണിയും ഗംഭീര നൃത്തച്ചുവടുകളാണ് കാഴച്ചവെച്ചിരിക്കുന്നത്.

Kannil Ente Song Teaser

ആശിർവാദ് സിനിമാസ് നിർമിക്കുന്ന മരക്കാർ മെയ് 13ന് തിയേറ്ററിൽ എത്തും.